2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേഗപ്പട്ടം ആന്‍സ്റ്റിനും ആന്‍സിക്കും

പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ അതിവേഗത്തിന്റെ ഗ്ലാമര്‍ പോരില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും ആന്‍സി സോജനും പായുംപുലികളായി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്‍സി സോജന്‍ 12.45 സെക്കന്‍ഡിലും അണ്ടര്‍ 19 ആണ്‍കുട്ടികളില്‍ ആന്‍സ്റ്റിന്‍ 11.04 സെക്കന്‍ഡിലുമാണ് അതിവേഗ പോരിലെ താരങ്ങളായത്.
അണ്ടര്‍ 17 പെണ്‍കുട്ടികളില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ പി.ഡി അഞ്ജലി 12.72 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി 12.80 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വേഗപ്പോരില്‍ ട്രാക്കില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് തിരുവനന്തപുരം സായി താരമായ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി ഫാസ്റ്റസ്റ്റായത്. എറണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിലെ നിബിന്‍ ബൈജു 11.08 സെക്കന്‍ഡില്‍ വെള്ളി നേടി.
കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മദ് നൂര്‍ ഹഖ് (11.23) വെങ്കലം സ്വന്തമാക്കി. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ 12.49 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കിയ അപര്‍ണ റോയ് വ്യക്തമായ മേധാവിത്വത്തിലാണ് പൊന്നിലേക്ക് പറന്നെത്തിയത്. തിരുവനന്തപുരം സായിയിലെ കെ.എം നിഭ 12.58 സെക്കന്‍ഡില്‍ വെള്ളിയും ആലപ്പുഴ ചാരമംഗലം ജി.ഡി.വി.എച്ച്.എസ്.എസിലെ ജി രേഷ്മ (12.78) സെക്കന്‍ഡില്‍ വെങ്കലവും നേടി.
അണ്ടര്‍ 17 ആണ്‍കുട്ടികളില്‍ സായ് തിരുവനന്തപുരത്തിന്റെ സി അഭിനവ് 11.08 സെക്കന്‍ഡില്‍ സ്വര്‍ണ കുതിപ്പ് പൂര്‍ത്തിയാക്കി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ എ.സി അരുണ്‍ 11.21 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം സായിയുടെ തന്നെ അഖില്‍ ബാബു വെങ്കലവും (11.37) സ്വന്തമാക്കി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി സ്‌കൂളിന്റെ വി നേഹ 13.46 സെക്കന്‍ഡില്‍ പറന്നെത്തി കന്നി സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സാനിയ ട്രീസ ടോമി 13.49 സെക്കന്‍ഡില്‍ വെള്ളിയും തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അലീന സെബാസ്റ്റ്യന്‍ (13.67) വെങ്കലവും കരസ്ഥമാക്കി.
ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ് ജോര്‍ജ്‌സ് സ്‌കൂളിലെ മണിപ്പൂരി താരം താങ്ജാം അലേര്‍ട്‌സന്‍ സിങ് 12.34 സെക്കന്‍ഡില്‍ ഒന്നാമനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.