2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  • പ്രമുഖ താരങ്ങള്‍ക്ക് ഏകദിന ടി20 പരമ്പരയില്‍ വിശ്രമം
  • ധോണി ഏകദിന ടി20 ടീമിനെ നയിക്കും

മുംബൈ: സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന-ടി20 ടീമിനെ മഹേന്ദ്രസിങ് ധോണി തന്നെ നയിക്കും. സീനിയര്‍ താരങ്ങള്‍ക്കെല്ലാം സെലക്ഷന്‍ കമ്മിറ്റി വിശ്രമമനുവദിച്ചിട്ടുണ്ട്. ജൂണ്‍ 11നാണ് സിംബാബ്‌വെക്കെതിരായ പരമ്പര ആരംഭിക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് പുറമേ ഐ.പി.എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധോണി നയിക്കുന്ന ടീമില്‍ വിദര്‍ഭ താരം ഫൈസ് ഫസല്‍, യൂസവേന്ദ്ര ചഹല്‍, ജയന്ത് യാദവ്, കരുണ്‍ നായര്‍, മന്‍ദീപ് സിങ്, ലോകേഷ് രാഹുല്‍ എന്നിവരാണ് പുതുമുഖങ്ങള്‍.
ഡല്‍ഹിക്കായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചതാണ് മലയാളി താരം കരുണിന് ഗുണകരമായത്. ബാംഗ്ലൂര്‍ നിരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ചഹല്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചതാണ്.
എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റിങ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഞ്ജു സാംസണ് തിരിച്ചടിയായി. വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി വിശ്രമമനുവദിക്കുകയായിരുന്നു. സിംബാബ്‌വെയില്‍ മൂന്നു ഏകദിനങ്ങളും രണ്ടു ടി20യുമാണ് ഇന്ത്യ കളിക്കുന്നത്.
അതേസമയം വെസ്റ്റിന്‍ഡീസിനെതിരേയുള്ള ടീമില്‍ പ്രമുഖ താരങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. ഷാര്‍ദുല്‍ ഠാക്കൂറാണ് ടീമിലെ പുതുമുഖം.
ഏകദിന ടി20 ടീം: ധോണി(ക്യാപ്റ്റന്‍), രാഹുല്‍, ഫൈസ് ഫൈസി, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായിഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രിത ബുംറ, ബരീന്ദര്‍ സ്രാന്‍, മന്‍ദീപ് സിങ്, കേദാര്‍ ജാദവ്, ജയദേവ് ഉനദ്കട്ട്, ചാഹല്‍.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍) മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, സാഹ, അശ്വിന്‍, അമിത് മിശ്ര, ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, സ്റ്റ്യുവര്‍ട്ട് ബിന്നി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.