2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വെസ്റ്റന്‍ഡീസിന്റെ ഇന്ത്യന്‍ ടൂര്‍; ഫിക്‌സര്‍ പുറത്തിറങ്ങി

മുംബൈ: വെസ്റ്റന്‍ഡീസും ഇന്ത്യയും തമ്മില്‍ നടക്കുന്ന പരമ്പരയുടെ വിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനവും മൂന്ന് ടി20 മത്സരവുമാണ് പരമ്പരയിലുള്ളത്. ഇന്ത്യയാണ് പരമ്പരക്ക് വേദിയൊരുക്കുക. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും മത്സരങ്ങള്‍ നടക്കും. ആദ്യമായിട്ടാണ് ക്രിക്കറ്റിന് ലക്‌നൗവില്‍ വേദിയൊരുക്കുന്നത്.
പരമ്പരയിലെ ടി20 മത്സരങ്ങള്‍ക്കാണ് ലക്‌നൗ വേദിയൊരുക്കുക. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും പരമ്പരക്ക് വേദിയാകുന്നുണ്ട്. ഏകദിന പരമ്പരയിലെ നവംബര്‍ ഒന്നിന് നടക്കുന്ന മത്സരമാണ് തിരുവനന്തപുരം സ്റ്റേഡിയത്തില്‍ നടക്കുക. ടെസ്റ്റ് മത്സരങ്ങള്‍: ഒക്ടോബര്‍ നാല് (രാജ്‌കോട്ട്), ഒക്ടോബര്‍ 12 (ഹൈദ്രാബാദ്).
ഏകദിനങ്ങള്‍: ഒക്ടോബര്‍ 21 (ഗുവാഹട്ടി), ഒക്ടോബര്‍ 24 (ഇന്‍ഡോര്‍), ഒക്ടോബര്‍ 27 (പൂനെ), ഒക്ടോബര്‍ 29 (മുംബൈ), നവംബര്‍ ഒന്ന് (തിരുവനന്തപുരം).
ടി20 മത്സരങ്ങള്‍: നവംബര്‍ നാല് (കൊല്‍ക്കത്ത), നവംബര്‍ ആറ് (ലക്‌നൗ), നവംബര്‍ 11 (ചെന്നൈ).

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.