2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെള്ളരിപ്രാവിനെ ആകാശത്തേക്ക് പറത്തി ഹിരോഷിമാ ദിനാചരണം

കുട്ടനാട്: ഇനിയും ഒരു യുദ്ധം ഉണ്ടാകരുതെന്നുള്ള പ്രാര്‍ത്ഥനയോടെ വെള്ളരിപ്രാവിനെ ആകാശത്തേക്ക് പറപ്പിച്ച് എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹിരോഷിമാ ദിനാചരണം നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.
 സീനിയര്‍ അസിസ്റ്റന്റ് ഏലിയാമ്മ ജോസഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലി കൊടുത്തു. സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സില്‍ജോ സി. കണ്ടത്തില്‍, പി.റ്റി.എ. സെക്രട്ടറി ബില്‍ബി മാത്യു, ജോസുകുട്ടി സെബാസ്റ്റ്യന്‍, ജോസ് ജെ. വെട്ടിയില്‍, റോസ് കെ. ജേക്കബ്, ടോം ചാക്കോ, അന്‍സമ്മ സി.സി. സംസാരിച്ചു.
സമാധാനത്തിന്റെ പ്രതീകമായ സുഡാക്കോ കൊക്കുകളെ വിദ്യാര്‍ത്ഥികള്‍ അണിനിരത്തി. നാഗസാക്കി ദിനമായ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചന മത്സരം രണ്ട് മണിക്ക് നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.