2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

വെള്ളക്കെട്ടുകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു

ജനീവ: ജൈവവൈവിധ്യങ്ങളുടെ ഖനിയെന്ന് അറിയപ്പെടുന്ന വെള്ളക്കെട്ടുകള്‍ ലോകത്തെങ്ങും അതിവേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു റംസാര്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

1970 നും 2015 നുമിടയില്‍ ലോകത്തെ 35 ശതമാനം ചതുപ്പുപ്രദേശങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നദികള്‍, തടാകങ്ങള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടും. കാടുകള്‍ ഇല്ലാതാകുന്നതിന്റെ മൂന്നിരട്ടി വേഗതയിലാണ് ചതുപ്പുപ്രദേശങ്ങളുടെ നാശം സംഭവിച്ചുകൊണ്ടിരുക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.