2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വെള്ളംകയറി കേടുവന്ന നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കാന്‍ ലേബര്‍ ചാര്‍ജ് വേണ്ട

കോഴിക്കോട്: വെള്ളംകയറി കേടുവന്ന നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കുന്നതിന് ലേബര്‍ ചാര്‍ജ് ഒഴിവാക്കി എച്ച്.എം.ഡി ഗ്ലോബല്‍.
ഫോണുകള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെങ്കില്‍ നോക്കിയ5 മോഡല്‍ വാങ്ങുന്നതിന് 15 ശതമാനം ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള നോക്കിയ മൊബൈല്‍ കെയര്‍ സെന്ററുകളില്‍ സെപ്റ്റംബര്‍ 10 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കും.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്.എം.ഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനെജര്‍ ടി.എസ് ശ്രീധര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.