2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വെളിച്ചത്തിന്റെ വിളി

 

എം.പി ജയപ്രകാശ്#

വിളക്കുകാലുകള്‍,
ദിക്കറിയാത്ത നാവികനെ
മാടിവിളിക്കുന്നതു പോലെ
എവിടെനിന്നാണൊരു
വെളിച്ചത്തിന്റെ വിളി
അരിച്ചെത്തുന്നത്…!
മുന്നില്‍നിന്നോ
പിന്നില്‍നിന്നോ
അതോ ഉള്ളില്‍നിന്നോ?
വഴിയടയാളങ്ങള്‍
ചിതലെടുത്തുപോയൊരു
പുരാതന വീഥിയിലൂടെ
എന്നേ നടന്നുതുടങ്ങിയതാണ്…
ഇരുട്ടിന്റെയൊരു
നെടുങ്കന്‍ മതിലില്‍ തട്ടി
യാത്ര നിലക്കുമ്പോള്‍
അപ്രതീക്ഷിതമായൊരു
മിന്നല്‍പിണര്‍
ഭൂപടം നിവര്‍ത്തിത്തരുന്നു.
ഒരു നിമിഷം…
പലതായി പിരിയുന്ന
വഴികളുടെ വിദൂര ദൃശ്യം.
മുന്നേ നടന്നുപോയവര്‍
വെളിച്ചത്തിന്റെ വിത്തുകള്‍
പൊഴിച്ചിട്ടിരിക്കുന്നു,
അനന്തതയിലെ ഒരു ബിന്ദുവില്‍.
പൊടിക്കാറ്റിലെ ഒരു പൊടിയില്‍.
മഞ്ഞുമലയിലെ ഒരു തുള്ളിയില്‍.
ദൂരവും കാലവുമില്ല.
നടക്കുക.. നടക്കുക.
പാതകള്‍
പിന്നെയും പിന്നെയും
നീളുന്നു..!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.