2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

വെളിച്ചം പരത്തുന്നവര്‍

ബാലകൃഷ്ണന്‍ പെരുമാതുറ, തിരുവനന്തപുരം

‘ഞായര്‍ പ്രഭാതം’ 210-ാം ലക്കത്തില്‍ പി.കെ മുഹമ്മദ് ഹാത്തിഫ് എഴുതിയ സുബൈദ എന്നൊരു സ്ത്രീയുടെ അപൂര്‍വ അതിജീവനക്കഥ ഉള്‍ക്കിടിലത്തോടെയാണു വായിച്ചത്.
ജീവിതത്തിലെ നിസാര കാര്യങ്ങള്‍ക്കുമുന്‍പില്‍ പോലും തളര്‍ന്നിരിക്കുന്ന നമുക്കുമുന്‍പില്‍ ഊര്‍ജപ്രവാഹമായി ഇത്തരം ജീവിതങ്ങള്‍ മാസ്മരികമായ അതിജീവനം നടത്തുന്നുണ്ടെന്നറിയുമ്പോള്‍ അത്ഭുതത്തിനുമപ്പുറത്തെ വികാരമാണ് ഉള്ളില്‍ നിറയെ. എന്തൊരു മനുഷ്യരാണിവരൊക്കെ.
പ്രാരബ്ധങ്ങളോട്, പ്രതികൂലസ്ഥിതികളോട് ഒറ്റയ്ക്കു പോരാടിയ സുബൈദ എന്തൊരു സ്ത്രീയാണ്. പരിഹസിച്ച സമൂഹത്തിനുമുന്‍പില്‍ ഇപ്പോള്‍ അവര്‍ കൊളുത്തിവച്ചിരിക്കുന്നത് രണ്ട് അധ്യാപകജ്യോതികളെയാണ്. സുബൈദയുടെയും മക്കളായ മുസ്തഫയുടെയും റസിയാബിയുടെയും അതിജീവിതക്കഥ വായനാസുഖത്തോടെ അവതരിപ്പിച്ച ലേഖകന് അഭിനന്ദനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.