2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ ടാബ്‌ലെറ്റ്

മൃഗസംര്കഷണ വകുപ്പില്‍ നടപ്പാക്കുന്ന ജിയോഗ്രഫി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായി വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ടാബ് ലെറ്റ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.എം മണി മന്ത്രിസഭാ വാര്‍ഷികാഘോഷ ചടങ്ങില്‍ നടത്തി.
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ കര്‍ഷകരുടെയും വീടുകളുടെയും സ്ഥാനം ഒരു മാപ്പില്‍ രേഖപ്പെടുത്തുന്ന പദ്ധതിയാണിത്. ഭാവിയില്‍ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി രൂപീകരണത്തിനും രോഗങ്ങളുടെ അവലോകനത്തിനും ആവശ്യമായ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വേദിയില്‍ തെയ്യവും കാളകളിയും, ഹരപിടിച്ച് കാണികള്‍
പാരമ്പര്യത്തനിമയുടെ കെട്ടും മട്ടും ചോരാതെ കനല്‍ കലാവേദി അവതരിപ്പിച്ച നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും വ്യത്യസ്ത അനുഭവമായി. തെയ്യം, കാളകളി, മൈലാട്ടം കാളി, കൂടിയാട്ടം എന്നിവ മന്ത്രിസഭാ വാര്‍ഷികാഘേ#ാഷ വേദിയില്‍ അണിനിരന്നപ്പോള്‍ അത് കാണികള്‍ക്ക് വേറിട്ട വിരുന്നായി.
20 ലധികം കലാകാരന്മാര്‍ അണിനിരന്ന പരിപാടി സാംസ്‌കാരിക തനിമ വിളിച്ചോതുന്നതും ഗതകാലത്തേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോകുന്നതുമായി. നാടന്‍ പാട്ടിനൊപ്പിച്ചുള്ള തനിമ നിലനിര്‍ത്തിയുള്ള ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധപിടിച്ചുപറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.