2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

വെനസ്വലക്ക് സഹായ വാഗ്ദാനം; അമേരിക്കന്‍ ഇടപെടലിനെതിരേ റഷ്യ

 

മോസ്‌ക്കോ: രാഷ്ട്രീയ, ഭരണ അസ്ഥിരത നിലനില്‍ക്കുന്ന വെനസ്വലക്ക് പിന്തുണയുമായി റഷ്യ വീണ്ടും രംഗത്ത്. രാജ്യത്തെ നിലവിലെ പ്രതിസന്ധിക്ക് അയവ് വരുത്താനായി വെനസ്വലന്‍ സര്‍ക്കാരുമായും പ്രതിപക്ഷവുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യ അറിയിച്ചു.
എന്നാല്‍, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി റബ്‌കോവ് പറഞ്ഞു.
പ്രസിഡന്റ് നികോളാസ് മദുറോ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയിലൂടെയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിച്ചുവരികയും പ്രതിപക്ഷനേതാവ് വാന്‍ ഗെയ്‌തോ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി മൂര്‍ച്ഛിച്ചത്. വിമതര്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണ അറിയിച്ചിരുന്നു.
സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ വെനസ്വലക്ക് എല്ലാവിധത്തിലുള്ള സഹായങ്ങളും നല്‍കാന്‍ തയാറാണെന്ന് സെര്‍ജി റബ്‌കോവ് അറിയിച്ചു.
ഇതുസംബന്ധിച്ച് വെനസ്വലക്ക് റഷ്യ ചില ഉറപ്പുകള്‍ നല്‍കിയതായും വെളിപ്പെടുത്തിയ അദ്ദേഹം, എന്നാല്‍, ഇക്കാര്യങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കിയില്ല. വെനസ്വലയിലേക്ക് അമേരിക്കയുള്‍പ്പെടെ അയച്ച സഹായങ്ങള്‍ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ രാജ്യത്ത് പ്രക്ഷോഭം നടത്തിവരികയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.