2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

‘വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സ് 101’ നാളെ മുതല്‍

 

തിരുവനന്തപുരം: ആദ്യഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപം ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ് യു.എം) സംസ്ഥാന വ്യാപകമായി ‘വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സ് 101’ പരിപാടി സംഘടിപ്പിക്കും.
നാളെ മുതല്‍ ഒന്‍പതു വരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടി. ഓരോ വേദിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നതും കെ.എസ്.യു.എമ്മിന്റെ യൂനീക് ഐഡിയുള്ളതുമായ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ നേരിട്ട് അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിപാടി.
ആദ്യ പരിപാടി നാളെ കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കിലെ കെ.എസ്.യു.എം ഓഫിസില്‍ നടക്കും. എട്ടിന് കൊച്ചിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലെ കെ.എസ്.യു.എം ഓഫിസിലും ഒന്‍പതിന് ടെക്‌നോ പാര്‍ക്കിലെ കെ.എസ്.യു.എം ഓഫിസിലും പരിപാടി നടക്കും. ഫോണ്‍: 8075690325.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News