2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വുഖൂദ് 15 പെട്രോള്‍ സ്റ്റേഷനുകള്‍ ഈ വര്‍ഷം തുറക്കും

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനി(വുഖൂദ്) ഈ വര്‍ഷം പതിനഞ്ച് പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കും. ഇതില്‍ പത്തെണ്ണത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അഞ്ചെണ്ണം ടെണ്ടര്‍ ഘട്ടത്തിലാണ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് പുതിയ സ്റ്റേഷനുകള്‍ തുറക്കുന്നത്.  പമ്പിന്റെ രണ്ടുവശത്തുനിന്നും ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം പുതിയ പെട്രോള്‍ സ്‌റ്റേഷനുകളിലുണ്ടാകും.

2020 ആകുമ്പോഴേക്കും സ്‌റ്റേഷനുകളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം തന്നെ നാലു പുതിയ വാഹന പരിശോധനകേന്ദ്രങ്ങളും(ഫാഹേസ്) തുറക്കും.കഴിഞ്ഞവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊബൈല്‍ ടെര്‍മിനലുകള്‍ ഉള്‍പ്പടെ 19 പുതിയ സ്റ്റേഷനുകള്‍ തുറന്നിരുന്നു. 2016ലെ വുഖൂദിന്റെ ആകെ ലാഭം 975മില്യണ്‍ ഖത്തര്‍ റിയാലാണ്. 2015ല്‍ ലാഭം 1150മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ലാഭത്തില്‍ 15.2ശതമാനത്തിന്റെ കുറവുണ്ടായി.

നാല്‍പ്പത് പ്ലോട്ടുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭൂമി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അല്‍ ദഫ്‌ന ക്ലബ്ബില്‍ നടന്ന ജനറല്‍ അസംബ്ലി യോഗത്തോടനുബന്ധിച്ച് വുഖൂദ് സി.ഇ.ഒ ഇബ്രാഹിം ജഹാം അല്‍ കുവാരിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.