2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീരപ്പനെ പിടികൂടാന്‍ മഅ്ദനി സഹായിച്ചതായി തമിഴ്‌നാട് മുന്‍ഡി.ജി.പി

ചെന്നൈ: വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅ്ദനിതന്നെയെന്ന് മുന്‍തമിഴ്‌നാട് ഡി.ജി.പിയും മൈലാപൂര്‍ എം.എല്‍.എയുമായ നടരാജന്‍. ഇതിനായി പലതവണ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.  
കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിക്കൊപ്പം വീരപ്പന്റെ സഹോദരനുമുണ്ടായിരുന്നു. ഇവര്‍ നല്ല സൗഹൃദത്തിലായിരുന്നു.
ഇത് തിരിച്ചറിഞ്ഞാണ് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നും അദേഹം അറിയിച്ചു. വീരപ്പന്‍ വേട്ടക്ക് നിയോഗിച്ചിരുന്ന പ്രത്യേക ദൗത്യസേന തലവനായിരുന്ന കെ. വിജയകുമാര്‍ എഴുതിയ വീരപ്പന്‍, ചേസിങ് ദി ബ്രിഗന്‍ഡ് എന്ന പുസ്തകത്തില്‍ ഇതുസംബന്ധിച്ച സൂചനയുണ്ട്.
ദമനി എന്നയാള്‍ സഹായിച്ചതായാണ് പുസ്തകത്തില്‍ പറഞ്ഞത്. ദമനി എന്നയാള്‍ മദനിതന്നെയെന്നാണ് നടരാജന്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.