2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വീണ്ടും കമ്പിളി ചിലന്തി; കുരുമുളക് കര്‍ഷകര്‍ ആശങ്കയില്‍

തരുവണ: ഇടക്കാലത്ത് അപ്രത്യക്ഷമായ കമ്പിളി ചിലന്തി ജില്ലയില്‍ വീണ്ടും വ്യാപകമാകുന്നു. കുരുമുളക് വള്ളികളുടെ ഇളം കൂമ്പുകള്‍ ഭക്ഷിക്കുന്ന ഇവ കര്‍ഷകര്‍ക്ക് ഭീഷണിയാകുകയാണ്.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിലവില്‍ കമ്പിളി ചിലന്തിയെ വ്യാപകമായി കണ്ടുവരുന്നുണ്ട്. കമ്പിളിപ്പുഴുവിനോട് ഏറെ സാമ്യമുള്ള ഇവക്ക് കറുപ്പു നിറവും രോമങ്ങളുടെ അഗ്രഭാഗത്തിന് വെള്ള നിറവുമാണ്. കൂട്ടത്തോടെ കാണപ്പെടുന്ന ഇവയുടെ ആക്രമണത്തില്‍ തരവണയിലും പരിസര പ്രദേശങ്ങളായ വില്ലേജ്കുന്ന്, പുലിക്കാട്, കൊടക്കാട്കുന്ന് എന്നിവിടങ്ങളില്‍ നിരവധി കുരുമുളക് വള്ളികളാണ് നശിച്ചത്.
മുന്‍പ് കൃഷിയിടങ്ങളില്‍ വ്യാപകമായിരുന്ന ഇവയെ 40 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കാണുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഭീഷണിയായ കമ്പിളിച്ചിലന്തിക്കെതിരേ എന്തു പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്നറിയാത്ത സ്ഥിതിയാണുള്ളതെന്ന് കര്‍ഷകരായ വില്ലേജ് കുന്നിലെ പള്ളിയാല്‍ ഉസ്മാന്‍, കൊടക്കാട്കുന്നിലെ സി.എച്ച് ആലിയും പറയുന്നു.
വിവിധ കീടബാധകള്‍ കാരണം പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകരെ രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News