2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വീട് നിര്‍മിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കൂട്ടായ്മ

ആദ്യ വീടിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

കോതമംഗലം: പ്രളയ ദുരന്തം മൂലം പൂര്‍ണമായും തകര്‍ന്നടിഞ്ഞ് താമസ യോഗ്യമല്ലാതായിത്തീര്‍ന്ന 13 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കാന്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മ. പട്ടയമില്ലാത്ത, പുറമ്പോക്കു ഭൂമിയില്‍ വര്‍ഷങ്ങളായി വീടുവച്ച് താമസിച്ച് വന്നിരുന്ന നിരാലംബരായ, കീരംപാറ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. മുംബൈ ഒബ്‌റോയ് അപ്പാര്‍ട്ട്‌മെന്റ് മലയാളി കൂട്ടായ്മയും കോതമംഗലം എം.എ എന്‍ജിനീയറിംഗ് കോളജിലെ 1996 ബാച്ചിലെ എച്ച്.എല്‍.ടി ടീമും സംയുക്തമായി ചേര്‍ന്ന് എല്‍ദോ മാര്‍ ബസേലിയോസ് കോളജ്, പുതുപ്പാടി മരിയന്‍ അക്കാദമി എന്നിവടങ്ങളിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
കീരംപാറ പഞ്ചായത്തിലെ പൂര്‍ണമായും താമസയോഗ്യമല്ലാതായ വീടുകള്‍ വില്ലേജ് പഞ്ചായത്ത് അധികാരികള്‍ കണ്ടെത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി ആന്റണി ജോണ്‍ എം.എല്‍.എ, പ്രൊഫ. ബേബി എം വറുഗീസ് എന്നിവര്‍ രക്ഷാധികാരികളായും കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍ ചെയര്‍മാനായും പതിമൂന്നംഗ കമ്മറ്റിക്ക് നേരത്തെ തന്നെ രൂപം കൊടുത്തിരുന്നു. ഇന്ന് രാവിലെ 8.30 ന് കൂരികുളത്ത് വച്ച് ആദ്യ വീടിന്റെ നിര്‍മാണോദ്ഘാടനം എം.എല്‍.എ നിര്‍വഹിക്കും. പരമാവധി വേഗത്തില്‍ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.