2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍

ഗൂഡല്ലൂര്‍: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോത്തഗിരി സ്വദേശി മോഹന്‍രാജിന്റെ വീടിന്റെ അടുക്കണ ഭാഗം കുത്തിത്തുറന്ന് വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ മോഷ്ടിച്ച കേസിലാണ് കോത്തഗിരി സ്വദേശിയും ഇയാളുടെ കടയിലെ ജീവനക്കാരനുമായ അരവിന്ദ് (19) പിടിയിലായത്.
എസ്.ഐ സുബ്രഹ്മണ്യന്‍, എസ്.ഐ റഹീം എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഹന്‍രാജും കുടുംബവും ബന്ധുവീട്ടിലെ കല്ല്യാണത്തിന് പോയ സമയത്തായിരുന്നു മോഷണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News