2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വീട് കയറി ആക്രമണം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

അരൂര്‍: കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതി പൊലിസ് പിടിയില്‍.
എഴുപുന്ന കളത്തില്‍ കിഴക്കേ നികര്‍ത്തില്‍ അഖില്‍ (23) ആണ് പൊലിസ് പടിയിലായത്. എഴുപുന്ന കീക്കര പടിഞ്ഞാറെ നികര്‍ത്തില്‍ ജിതിന്‍ രാജിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കൂടെ ഉണ്ടായിരുന്ന നാലു പ്രതികള്‍ക്ക് ഹൈക്കേടതി ജാമ്യം നല്‍കിയിരുന്നെങ്കിലും അഖിലിന് ജാമ്യം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.