2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വീട്ടുവളപ്പിലേക്ക് ‘അമൃതം’ കൊടംപുളി

മലയാളിയുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന കൊടംപുളിയുടെ മികച്ചയിനം ‘അമൃതം’ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചു. മീന്‍കറിയിക്കു പറമേ പച്ചക്കറികളിലും കൊടംപുളി ഉപയോഗിക്കുന്നു. കൊടംപുളിക്ക് ഒട്ടേറെ ഔഷധ മൂല്യങ്ങളും വ്യവസായിക പ്രാധാന്യവുമുണ്ട്.
1990 മുതല്‍ 2012 വരെ ഇനങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് ‘അമൃതം’ വികസിപ്പിച്ചെടുത്തത്. ഉരുണ്ട ആകൃതിയും വലിപ്പവുമുള്ള(ശരാശരി 300 ഗ്രാം) ഇതിന്റെ കായ്കള്‍ക്ക് പഴുക്കുമ്പോള്‍ ആകര്‍ഷകമായ മഞ്ഞ നിറമാണ്. പ്രായപൂര്‍ത്തിയെത്തിയ മരത്തില്‍നിന്നു പ്രതിവര്‍ഷം ശരാശരി ആയിരത്തില്‍ ഏറെ (121.74 കി.ഗ്രാം) കായ്കളും അതില്‍ നിന്ന് 16 കി.ഗ്രാം ഉണങ്ങിയ തൊണ്ടും ലഭിക്കും.
ഉണങ്ങിയ തൊണ്ടിലെ നീരില്‍ 51.58 അമ്ല(പുളി) രസവും 19.34 ഹൈഡ്രോക്‌സി സിട്രിക് ആസിഡും അടങ്ങിയിരിക്കുന്നു. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലും, തെങ്ങിന്‍തോപ്പില്‍ ഇടവിളയായും കൃഷി ചെയ്യാന്‍ പറ്റിയ ഇനമാണിത്. ഡോ. ഈനാസിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഗവേഷണമാണ് ഈ ഇനം സംഭാവന ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.