2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം വെട്ടിക്കടത്തി

മറയൂര്‍: വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം മോഷ്ടാക്കള്‍ മുറിച്ചുകടത്തി. മറയൂര്‍ -കാന്തല്ലൂര്‍ റോഡില്‍ മറയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം തമിഴ്‌നാട് ചിന്നമന്നൂര്‍ സ്വദേശി അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്ത് നിന്ന ചന്ദന മരമാണ് മോഷ്ടാക്കള്‍ വെട്ടികടത്തിയത്. നിരവധി വീടുകളുള്ള ഭാഗത്ത് നിന്നുമാണ് ചന്ദനമോഷണം നടന്നിരിക്കുന്നത്.
മോഷണം നടന്ന വീട്ടില്‍ അസം സ്വദേശികളായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നേരം പുലര്‍ന്നത്തപ്പോള്‍ മാത്രമാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. വീട്ടുടമയുടെ മറയൂരിലെ സുഹൃത്ത് ഷാഹുല്‍ ഹമീദ് മറയൂര്‍ പൊലിസ് സ്റ്റേഷനിലും വനം വകുപ്പ് ഓഫിസിലും പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രി ടൗണിലുള്ള മറയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വളപ്പില്‍ നിന്നൂം ചന്ദന മരം മുറിച്ചുകടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.