2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീട്ടില്‍കയറി അക്രമം: മൂന്നു പേര്‍ക്ക് പരുക്ക്

കൂത്തുപറമ്പ്: നീര്‍വേലിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി അക്രമം. വീട്ടമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. നീര്‍വേലി മരക്കുന്നത്ത് വീട്ടില്‍ അതുല്‍ (20), ആരോമല്‍ (18), ഇവരുടെ മാതാവ് സാവിത്രി(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. അക്രമം തടയുന്നതിനിടെയാണ് സാവിത്രിക്ക് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അതുലിനെ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവരെ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. 

അതിനിടെ മരണവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന സി.പി.എം പ്രാദേശിക നേതാവിനെ ഒരു സംഘം മര്‍ദിച്ചതായും പരാതിയുï്. മെരുവമ്പായി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പി പ്രകാശ(50) യാണ് ഇന്നലെ രാവിലെ മെരുവമ്പായിയില്‍ വച്ച് ഒരു സംഘം ആക്രമിച്ചത്. ഇയാളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരേറ്റയില്‍ ബി.ജെ.പി നിയന്ത്രണത്തിലുള്ള വായനശാലയും നീര്‍വേലി 13ാം മൈലിലെ ബസ് സ്റ്റോപ്പും തകര്‍ക്കപ്പെട്ടിട്ടുï്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.