2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വീട്ടിലെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചു

 

മുവാറ്റുപുഴ: വീടിനു മുന്നിലെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന കാറില്‍ തീ പടര്‍ന്നു. വീടിനും കേടുപാടുണ്ടായി. മാറാടി പഞ്ചായത്ത് കായനാട് പുത്തന്‍കണ്ടത്തില്‍ ബിജു ജോണിന്റെ വീടിന് മുന്നിലെ ബൈക്കിനാണ് ആരോ തീയിട്ടത്. ഇന്നലെ പുലര്‍ച്ചെ 3.45നാണ് സംഭവം. ബൈക്കിന്റെ ചൂടായ പെട്രോള്‍ ടാങ്ക് തുറന്ന് കാര്‍പോര്‍ച്ചിന്റെ മേല്‍ ഭാഗത്ത് പതിച്ച് കോണ്‍ക്രീറ്റ് ഇളകി വീണു. ഭിത്തി, ജനല്‍, വാതില്‍ എന്നിവയ്ക്കും കേടുപാടുണ്ടായി.
സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലേയ്ക്കും തീപടര്‍ന്നു. പെട്രോള്‍ ടാങ്ക് പൊട്ടിയ ശബ്ദം കേട്ടുണര്‍ന്ന ബിജു ബൈക്ക് കത്തുന്നതറിഞ്ഞ് വീടിന് പുറകിലൂടെ പുറത്തിറങ്ങിയെത്തി കാര്‍ തള്ളിമാറ്റി. ഇരു വാഹനങ്ങളും ബിജുവിന്റേതാണ്. രാമമംഗലം പൊലിസ് കേസെടുത്തു. ഡിവൈ.എസ്.പി കെ. ബിജുമോന്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. സി.പി.എം കായനാട് ഈസ്റ്റ് കായനാട് യൂനിറ്റ് സെക്രട്ടറി ജിജോ കുര്യന്റെ ബൈക്കും കേടുവരുത്തി നശിപ്പിച്ചു. കായനാട് മറ്റപ്പാടത്ത് വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌ക്കൂട്ടര്‍ അകലെ പുഴക്കടവില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.