2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വീട്ടിലെത്താന്‍ 80 കിലോമീറ്റര്‍ നടന്ന് സംഘം

 

ലക്‌നൗ: രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖാപിച്ചതോടെ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്താന്‍ 80 കിലോമീറ്റര്‍ നടന്നു യുവാവും സംഘവും. ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിയായ 20കാരന്‍ അവദേശ് കുമാറും സംഘവുമാണ് ഉന്നാവോയിലെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു നടക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇദ്ദേഹം നടത്തം ആരംഭിച്ചത്. ഇന്നു രാവിലെയോടെയാണ് വീട്ടിലെത്തുക. ഇതിനിടയ്ക്ക് ഒട്ടേറെയിടങ്ങളില്‍ പൊലിസുകാരുടെ ചോദ്യങ്ങളെയും നിര്‍ദേശങ്ങളെയും നേരിട്ടാണ് യാത്ര.തൊഴിലാളികളടക്കം ഇപ്പോള്‍ താമസിക്കുന്നത് എവിടെയാണോ അവിടെ നിന്നു വേറെയെവിടേയ്ക്കും പോകരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെക്കുറിച്ച് അറിയാമെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ തങ്ങളുടെ മുന്‍പില്‍ വേറെ വഴിയില്ലെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.