2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീടുകള്‍ക്കു നേരേ ബോംബേറ്

ചക്കരക്കല്‍: സംഘര്‍ഷത്തിന് അയവില്ലാതെ ജില്ല. പൊതുവാച്ചേരിയിലും ഏച്ചൂരിലും വീടുകള്‍ക്കു നേരേ ബോംബെറിഞ്ഞു. പൊതുവാച്ചേരിയില്‍ പെരളശ്ശേരി മാവിലായില്‍ ബി.ജെ.പി ബൂത്ത് ഏജന്റായിരുന്ന കുണ്ടണ്‍ടോളി മനീഷിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്രമം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ തകരുകയും ചുമര്‍ പിളരുകയും ചെയ്തു. വരാന്തയിലെ ഫര്‍ണിച്ചറുകളും സിമന്റ് തകരുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഏച്ചൂരില്‍ രണ്ടു വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കണ്ണൂര്‍ അക്ഷയ പ്രൊജക്ട് ഓഫിസര്‍ നെയ്യന്‍ പ്രഭാകരന്‍, പ്രിയ നിവാസില്‍ ശ്രീധരന്‍ എന്നിവരുടെ വീടിനാണ് ബോംബ് എറിഞ്ഞത്. രണ്ടു പേരും സി.പി.എം അനുഭാവികളാണ്. രണ്ടു വീടുകളിലെയും ജനല്‍ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ പൊട്ടി. പ്രഭാകരന്റെ വീടിന്റെ ഉള്‍വശത്തെ ചുമരിനു വിള്ളലുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ചക്കരക്കല്‍ പൊലിസ് കേസടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.