
തൊടുപുഴ : നഗരമധ്യത്തിലെ വീടിനു മുകളില്‍ താമസമുറപ്പിച്ച കുരങ്ങനെ പിടികൂടി. മങ്ങാട്ടുകവല പടിഞ്ഞാറേ വീട്ടില്‍ ഡോ.റെജി പി കുര്യന്റെ വീടിന്റെ മുകളില്‍ താമസമുറപ്പിച്ച കുരങ്ങനെയാണ് പടികൂടിയത്. റെജിയും കുടുംബവും നിലവില്‍ മസ്ക്കറ്റിലാണ്.
അതിനാല്‍ വീട് നോക്കാന്‍ തൊമ്മന്‍കുത്ത് സ്വദേശി ജോയിയെ എല്‍പ്പിച്ചിരിക്കുകയാണ്. ജോയി ആണ് കഴിഞ്ഞ ദിവസം വീടിന്റെ മുകളില്‍ കുരങ്ങനെ കാണുന്നത്. തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലും വനം വകുപ്പിലും വിവരമറിയിച്ചു. വനം വകുപ്പ് കുരങ്ങനെ പിടികൂടാന്‍ കൂടു സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയില്‍ ജോയി പല തവണയായി പഴവു മറ്റും ഇട്ടു കൊടുക്കുമായിരുന്നു. ഇന്നലെ രാവിലെ പഴം കൂട്ടിലിടുകയും കുരങ്ങന് കൂട്ടില്‍ കയറുകയുമായിരുന്നു. എകദേശം 12 വയസുവരുന്ന കുരങ്ങാണ്. കുളമാവ് വനത്തില്‍ കുരങ്ങനെ തുറന്നു വിട്ടതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. വീട്ടു വളപ്പില്‍ കൃഷി ചെയ്തു വന്നിരുന്ന കപ്പളം, വാഴ, ഏലം മുതലായവ കുരങ്ങന് നശിപ്പിച്ചതായി ജോയി പറഞ്ഞു.