2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കായംകുളം: വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന്റെ മുന്‍വശത്ത് കിടന്ന കാറിന്റെ ചില്ലുകള്‍ തല്ലി തകര്‍ത്തു. കരുവില്‍ പീടിക ഫസാന്‍ മന്‍സില്‍ നവാസ് യൂസുഫിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെ സംഭവം.
ആക്രമണസമയത്ത് ഭാര്യ ഷീജയും കുട്ടികളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. പിന്നിലുള്ള അടുക്കളയില്‍ ആയിരുന്ന ഇവര്‍ ശബ്ദം കേട്ട് പുറത്തു വന്നപ്പോഴേക്കും ആക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. കായംകുളം പൊലിസ് കേസെടുത്തു. സംഭവസ്ഥലത്തുനിന്നും ഇരുമ്പു വടിയും തടിക്കഷ്ണങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.