2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു

ബറേലി: ഉത്തര്‍പ്രദേശില്‍ വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലു സഹോദരിമാരും രണ്ടു ബന്ധുക്കളുമാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സലോനി (17), സഞ്ജന (15), ഭുരി (10), ദുര്‍ഗ (8), മഹിമ (9), ദേബു (7) എന്നിവരാണു മരിച്ചത്.

വീട്ടിലെ മുതിര്‍ന്നവര്‍ പിലിഭിത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ഉറങ്ങുന്നതിനു മുന്‍പ് കത്തിച്ചുവച്ച വിളക്ക് അണയ്ക്കാന്‍ മറന്നുപോയതാണ് ദുരന്തത്തിനു കാരണമായത്. വിളക്കില്‍നിന്നു തീപടര്‍ന്ന് വീടിന് തീപിടിക്കുകയും തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തുമ്പോഴേക്കും കുട്ടികളെല്ലാം മരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.