2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വി.പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍(79)

പട്ടാമ്പി: കൊണ്ടൂര്‍ക്കര മഹല്ല് ഖത്തീബും നൂറുല്‍ ഹിദായ ഇസ്്‌ലാമിക് സെന്റര്‍ സ്ഥാപകനുമായ വളയത്ത് പുലാക്കല്‍ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍(79).ഭാര്യ: ആമിന. മക്കള്‍: വി.പി മുഹമ്മദ് സ്വാദിഖ് ഫൈസി, അബ്്ദുല്ല, അബ്്ദുറഹ്്മാന്‍ റഹീമി(സമസ്ത മുദരിബ്),ഫാത്തിമത്തുല്‍ ബുഷ്‌റ, ഖദീജ, മറിയ.മരുമക്കള്‍: എ.നജീബ് മൗലവി മമ്പാട്(സെക്രട്ടറി,കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ),കെ.പി മുഹമ്മദ് ശരീഫ് മുസ്്‌ലിയാര്‍ ആനക്കര, വി.എം ഉബൈദ് അന്‍വരി(നൂറുല്‍ ഹിദായ), ഉമ്മുഹബീബ, ഷഹനാസ്, ജുവൈരിയ. എസ്.വൈ.എസ് പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ്, കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്്‌ലാമിക് സെന്റര്‍ വൈസ്്് പ്രസിഡന്റ്്് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു. നാദാപുരം ചേലക്കാട് ജുമാമസ്ജിദ്, കൊണ്ടൂര്‍ക്കര മഹല്ല്് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്്്, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, കുഞ്ഞിപ്പു മുസ്്്‌ലിയാര്‍ കാരക്കാട്, എന്‍.കെ അബ്ദുള്ളപ്പു മുസ്്‌ലിയാര്‍ എന്നിവരില്‍ നിന്നും മതപഠനം നേടി പട്ടിക്കാട് നിന്നും ഫൈസി ബിരുധം കരസ്ഥമാക്കി. മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, പ്രഫ. ആലികുട്ടി മുസ്്‌ലിയാര്‍, വില്യാപിള്ളി ഇബ്രാഹിം മുസ്്‌ലിയാര്‍, കൊല്ലം ഹൈദ്രൂസ് മുസ്്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്. ജില്ലയിലെ സമസ്ത നേതാക്കളും പണ്ഡിതന്‍മാരും,വിവിധ രാഷ്ട്രീയ പ്രതിനിധികളും പരേതന്റെ വസതി സന്ദര്‍ശിച്ചു. ഖബറടക്കം ഇന്ന്(07.07.2019)വൈകുന്നേരം നാലരക്ക് കൊണ്ടൂര്‍ക്കര ജുമാമസ്്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.