2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വി.കെ.സി ഗ്രൂപ്പിന്റെ സ്ട്രാബോ ബാഗുകള്‍ വിപണിയില്‍

കോഴിക്കോട്: സ്‌കൂള്‍ വിപണിയെ ലക്ഷ്യമിട്ട് വി.കെ.സി ഗ്രൂപ്പ് പാദരക്ഷകളും സ്ട്രാബോ ബാഗുകളും ബാക്ക് പായ്ക്കുകളും വിപണിയിലിറക്കി. സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തവയാണ് സ്ട്രാബോ ഉല്‍പ്പന്നങ്ങള്‍.
വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാനുള്ള കോട്ടിങ്ങുള്ള പ്രീമിയം ക്വാളിറ്റി പോളിസ്റ്റര്‍ ഫാബ്രിക്ക് കൊണ്ടാണ് സ്ട്രാബോ ലൈറ്റ്‌വെയ്റ്റ് ബാക്ക് പായ്ക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. 20 ലിറ്റര്‍ മുതല്‍ 40 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ള ബാക്ക് പായ്ക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
849 രൂപ മുതല്‍ 2399 രൂപ വരെ വിലയുള്ള ബാഗുകളാണ് വിപണിയിലുള്ളത്. സംസ്ഥാനത്തുടനീളമുള്ള റീടെയില്‍ സ്റ്റോറുകളില്‍ സ്ട്രാബോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.