2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിനിടെ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി.
നോട്ട് നിരോധനത്തില്‍ ദേശീയ പ്രക്ഷോഭം വേണം,രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം, ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണം എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് വി.എസ് കത്ത് നല്‍കിയത്. മകന്‍ വി.എ. അരുണ്‍കുമാറിന്റെ കൈവശമാണ് കത്ത് കൊടുത്തു വിട്ടത്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം വി.എസ് നിരവധി തവണ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. വിവിധ ആവശ്യങ്ങളും പരാതികളുമായിരുന്നു കത്തുകളിലെ ഉള്ളടക്കം. പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുമെന്ന പ്രചാരണം നിലനില്‍ക്കേയാണ് വി.എസ് നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News