2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വി.എസിനെതിരായ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ് ഹരജിയില്‍ ഇന്നും വാദം തുടരും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ ഇന്നും വാദം തുടരും.
ഇന്നലെ നടന്ന വാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ 31 കേസുകള്‍ ഉളളതായി വി.എസിന്റെ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, യാതൊരുകേസും നിലവിലില്ലെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സന്തോഷ് കുമാറും കോടതിയെ ബോധിപ്പിച്ചു.

തുടര്‍ന്നാണ് ഇന്നും വാദം തുടരാന്‍ രണ്ടാം ക്ലാസ് അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടത്.
മുഖ്യമന്ത്രിക്കെതിരേ 31 കേസുകളുണ്ടെന്ന് കണ്ണൂര്‍ ധര്‍മ്മടത്ത് നടന്ന എല്‍.ഡി.എഫ് പൊതുയോഗത്തില്‍ വി.എസ് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.