2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങല്‍

കെ.ടി.എ ഷുക്കൂര്‍

പുല്ലോട്ടിയില്‍
പുല്ലൊഴിഞ്ഞ നേരമില്ലായിരുന്നു
പാലുള്ളപ്പോള്‍.

കയറിനുപിറകെ ഭയത്തോടെ ഇടറിനടക്കുമ്പോള്‍
കറവ വറ്റിയതുമുതല്‍ കാണാതായവരെ
വൃഥാ തിരയുകയായിരുന്നു കണ്ണുകള്‍.

പ്രയോജനരഹിതമായത്
പൊറുപ്പിച്ചുകൂടെന്ന പുതുപാഠമായിരിക്കണം
വിറ്റൊഴിവാക്കുന്നവരുടെ മനസില്‍

കത്തിമൂര്‍ച്ചയിലേയ്ക്കു വലിച്ചടുപ്പിക്കുമ്പോള്‍
മതിപ്പുവില തെറ്റരുതേയെന്ന്
നേരുംനെറിയുംകെട്ട പ്രാര്‍ഥനകള്‍

പാതിയറ്റ കഴുത്തുമായി
ചോരപ്പുഴയില്‍ നീന്തി
ജീവിതത്തിലേയ്ക്കു പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍
മരണത്തിലേയ്ക്കു തന്നെ തള്ളിവീഴ്ത്തുന്നുï്
രക്ഷകരുടെ കൈകള്‍

കഥയറിയാതെ കാത്തിരിക്കുന്ന
വിശപ്പുകളുടെ പ്രതീക്ഷയാണ്
തിളയ്ക്കുന്ന മാംസത്തിന്റെ
‘കളകള’ശബ്ദമെങ്കിലും
കാല്‍പ്പാടുകള്‍ പതിയാതെ പോയ ജീവിതത്തിന്റെ
വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങലാണത്…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News