2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിഷവാതകങ്ങളെ  കണ്ടെത്താം,  ബയോസെന്‍സര്‍ ഗ്ലൗവിലൂടെ

റസാഖ് എം അബ്ദുല്ല

ഒരു രാസവസ്തു, അല്ലെങ്കില്‍ കീടനാശിനി കണ്ടാല്‍, അതില്‍ എത്ര വിഷാംശമുണ്ടെന്ന് തൊട്ടുനോക്കി കണ്ടെത്താനായാല്‍ സുഖമായിരിക്കുമല്ലേ. 
കിട്ടിയതെല്ലാം തോട്ടത്തില്‍ തളിക്കും മുന്‍പ് നമുക്കൊന്ന് പരീക്ഷിച്ച ശേഷം ഉപയോഗിക്കാനായാല്‍ ഒരു തലമുറ രക്ഷപ്പെടും. അതൊക്കെ വലിയ ബുദ്ധിമുട്ടല്ലേയെന്നു ചിന്തിക്കുന്നുണ്ടോ? അത്ര ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ അറിയാന്‍ ഡിജിറ്റല്‍ ലോകത്ത് സംവിധാനങ്ങളുണ്ട്.
എ.സി.എസ് സെന്‍സേര്‍സ് ജേര്‍ണലില്‍ ഒരു സ്മാര്‍ട്ട് ഗ്ലൗ അവതരിപ്പിക്കുന്നുണ്ട്. കയ്യില്‍ ധരിക്കാവുന്ന ഗ്ലൗവിന്റെ ഘടനയും നിര്‍മാണവും സാധാരണ ഗ്ലൗ പോലെ തന്നെ. ഒപ്പം, ബയോസെന്‍സര്‍ സംവിധാനം കൂടിയുണ്ട്. ‘ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍’ എന്നറിയപ്പെടുന്ന വിഷവാതക, രാസവസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ സെന്‍സറുകള്‍. 
ലാബ് പരീക്ഷണത്തിലൂടെയോ സമയമെടുത്തോ അല്ല, അപ്പപ്പോള്‍ തന്നെ വിവരമറിയാം. വിഷാംശം മനസ്സിലാക്കേണ്ട വസ്തുവിനെ തൊട്ടാല്‍ ഗ്ലൗവിന്റെ വിരലുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ബയോസെന്‍സറുകള്‍ പ്രവര്‍ത്തിച്ച് വിവരങ്ങള്‍ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്ത മൊബൈലിലെത്തും.
ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, മരം തുടങ്ങിയ വസ്തുക്കളിലെ ‘ഓര്‍ഗാനോഫോസ്‌ഫേറ്റ്’ തിരിച്ചറിയാന്‍ ഗ്ലൗവിനാവുന്നുണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ രംഗത്തും കീടനാശിനി പ്രയോഗത്തിലും കാര്യമായ സ്വാധീനമുണ്ടാക്കാന്‍ ബയോസെന്‍സര്‍ ഗ്ലൗവിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.