2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വിഷരഹിത പച്ചക്കറിയിലെ എരിക്കുളം വിജയഗാഥ

മടിക്കൈ: വര്‍ഷങ്ങളായി വിഷരഹിത പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്യുകയാണ് എരിക്കുളത്തെ കൂട്ടായ്മ. മുപ്പതേക്കര്‍ പാടത്താണ് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ കൃഷി ചെയ്തത്. ഇരുപതു വര്‍ഷം മുമ്പാണ് ഇവര്‍ പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയത്. അഞ്ചു വര്‍ഷം മുന്‍പാണ് ഇത് എരിക്കുളം പച്ചക്കറി ക്ലസ്റ്ററായി മാറിയത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ അംഗങ്ങളാണ്. വിപണിയിലെ വിലതകര്‍ച്ചയും കീടശല്യവുമാണ് ഇവര്‍ നേരിടുന്ന മുഖ്യ പ്രശ്‌നം. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്‌കാരവും ഇവര്‍ക്കാണ്. ഇത്തവണ സംസ്ഥാനത്തെ തന്നെ മികച്ച ക്ലസ്റ്ററാകാനുള്ള തീവ്ര ശ്രമത്തിലാണ്. മടിക്കൈ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായവും ഇവര്‍ക്കു ലഭിക്കുന്നുണ്ട്. വിനോദ് എരിക്കുളം കണ്‍വീനറും പി.പി പുഷ്‌കരാക്ഷന്‍ പ്രസിഡന്റുമായ കമ്മിറ്റിയാണ് ക്ലസ്റ്ററിനു നേതൃത്വം നല്‍കുന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.