2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

വിഷമില്ലാകൃഷി: നൂതനമാര്‍ഗത്തിലൂടെ വിജയഗാഥ

കേളകം: വിഷരഹിത പച്ചക്കറി ഉല്‍പാദനകത്തിന് മാതൃകയുമായി കൊട്ടിയൂര്‍ സ്വദേശികളായ ഷാജി ആലനാടും ജോണികുമ്പളക്കുഴിയും. വിഷ രഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കണമെന്ന് കൃഷി വകുപ്പ് ആവര്‍ത്തിക്കുമ്പോഴും ഉല്‍പാദന കുറവും രോഗബാധയും കാരണം കര്‍ഷകര്‍ ആരും തന്നെ ജൈവകൃഷിയിലേക്ക് തിരിയാറില്ല. 

എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തമാവുകയാണ് ഇവര്‍. കൃഷി വകുപ്പ് പറയുന്നത് പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണിവര്‍.
ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ് പദ്ധതി പ്രകാരം മള്‍ച്ചിങ് ഫെര്‍ട്ടിഗേഷനെന്ന നൂതനരീതിയാണ് ഇത്തവണത്തേത്.
പേരാവൂര്‍ ബ്ലോക്കില്‍ ആദ്യമായാണ് ഈ കൃഷി രീതി പരീക്ഷിക്കുന്നത്. മള്‍ച്ചിങ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കളകളെ നിയന്ത്രിച്ച് വെഞ്ച്വറി സംവിധാനമുപയോഗിച്ച് വെള്ളവും വളവും തുല്ല്യ അളവില്‍ ചെടികള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് ഇവരുടെ കൃഷി.
പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, ക്യാബേജ് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ക്കുണ്ടാകുന്ന രോഗങ്ങളെ ഗ്രഹിക്കാന്‍ കഴിയാത്തതും ഏത് മരുന്ന് ഉപയോഗിക്കണമെന്ന് അറിയാത്തതുമാണ് ജൈവ കര്‍ഷകര്‍ക്ക് വിനയായി മാറുന്നത്. മതിയായ പരിശീലനം ലഭിക്കാതെയാണ് ഇവര്‍ കൃഷിയില്‍ പരീക്ഷണം നടത്തുന്നത്.
അതിനു കൊട്ടിയൂര്‍ കൃഷി ഓഫിസര്‍ പി.എന്‍ ശ്രീനിവാസന്റെയും മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും അകമൊഴിഞ്ഞ പിന്‍തുണ തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ പറയുന്നു.
അടുത്തിടെ കൃഷി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം തയാറാക്കിയ ഗുണാപജലം എന്ന ഹരിത കഷായവും ഇവര്‍ കൃഷിയില്‍ പരീക്ഷിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.