2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശ്വാസ വോട്ടെടുപ്പ്: മുഖ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതി നോട്ടിസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി പളനിസാമിയുടെ വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്ത് ഡി.എം.കെ സമര്‍പ്പിച്ച ഹരജിയില്‍ മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, നിയമസഭാ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്. രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് നോട്ടിസ് അയച്ചത്. 234 അംഗ നിയമസഭയില്‍ 122 വോട്ടുകള്‍ നേടിയാണ് മുഖ്യമന്ത്രി പളനിസാമി വിജയിച്ചത്.
അണ്ണാ ഡി.എം.കെ അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ ഉണ്ടായിരുന്നത്. 11 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. രണ്ടുതവണ വോട്ടെടുപ്പ് മാറ്റിവച്ച് മൂന്നാം തവണ സഭ സമ്മേളിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം സ്പീക്കര്‍ പി. ധനപാല്‍ നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായിട്ടാണ് വോട്ടെടുപ്പ് നടത്തിയതെന്നാരോപിച്ചാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.