2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിശുദ്ധ കഅ്ബയുടെ കിസ്വ താഴ്ത്തിക്കെട്ടി

 

മക്ക: ഹജ്ജ് സമയത്ത് തിരക്ക് പരിഗണിച്ച് ഉയര്‍ത്തിക്കെട്ടിയ വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തിക്കെട്ടി സാധാരണ നിലയിലാക്കി. കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍നിന്നുള്ള 46 വിദഗ്ധരും സാങ്കേതിക ജീവനക്കാരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് കിസ്‌വ താഴ്ത്തിക്കെട്ടിയത്. ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കിസ്‌വ ശാദിര്‍വാന്‍ റിംഗിനോട് ചേര്‍ത്തുകെട്ടിയത്. നേരത്തെ ഹാജിമാര്‍ എത്തിച്ചേര്‍ന്നതു മുതലാണ് കിസ്‌വയുടെ താഴ്ഭാഗം തറനിരപ്പില്‍നിന്ന് മൂന്നു മീറ്ററോളം ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയിരുന്നത്. പിന്നീട് ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിച്ച ദുല്‍ഹജ്ജ് ഒമ്പതിനു പുതിയ കിസ്‌വ അണിയിച്ചപ്പോഴും ഈ ഭാഗം ഉയര്‍ത്തിവച്ചിരുന്നു. ഹജ്ജ് വേളയില്‍ കടുത്ത തിരക്കിനിടെ തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News