2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വിശാഖപട്ടണത്ത് ബയോഡീസല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം

ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്ത് ബയോഡീസല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരുക്കില്ല. ഇന്നലെ രാത്രി എഴരയോടുകൂടിയാണ് ദുവ്വഡയിലെ ബയോമാക്‌സ് ഫ്യൂവല്‍സ് ലിമിറ്റഡില്‍ (ബി.എഫ്.എല്‍) അഗ്നിബാധയുണ്ടായത്. നേവിയുടെയും വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റെയും തുറമുഖ ട്രസ്റ്റിന്റെയും 40 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീയണച്ചത്. പ്ലാന്റിലെ ബയോ ഡീസല്‍ ടാങ്കുകള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കുമാണ് തീപിടിച്ചത്.

അപകടത്തില്‍ 120 കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ജില്ലാ കലക്റ്റര്‍ എന്‍. യുവരാജ് പറഞ്ഞു. 18 സംഭരണ ടാങ്കുകളാണ് ഇവിടെയുള്ളത്. ഇതില്‍ 12 എണ്ണത്തിനാണ് തീപിടിച്ചത്. അതേ സമയം ടാങ്കുകള്‍ ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്നും ടാങ്കുകളിലെ ഇന്ധനം പൂര്‍ണമായും കത്തിത്തീര്‍ന്നതിന് ശേഷം മാത്രമേ തീയണയുകയുള്ളൂ എന്നും കലക്റ്റര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ മാത്രമേ തീ പൂര്‍ണമായും നിയന്ത്രണവിധേയമാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ച് ലക്ഷം ടണ്‍ ബയോഡീസല്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ള പ്ലാന്റാണ് ബയോമാക്‌സ് ഫ്യൂവല്‍സ് ലിമിറ്റഡ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.