2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശപ്പിന് വിട: മധുരം പ്രഭാതം പദ്ധതിക്ക് ജൂണ്‍ മൂന്നിന് തുടക്കം

കാസര്‍കോട്: മലയോര, തീരദേശ, പിന്നോക്ക മേഖലയിലെ സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനു സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്‌പോണ്‍സര്‍ എ ചൈല്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള മധുരം പ്രഭാതം പദ്ധതി ജൂണ്‍ മൂന്നിന് ജില്ലയില്‍ ആരംഭിക്കും. മധുരം പ്രഭാതം പദ്ധതിയുമായി ബന്ധപ്പെട്ടു കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമായത.്
ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികളില്‍ പലരും രാവിലെ പ്രഭാത ഭക്ഷണം കഴിക്കാതെയാണു സ്‌കൂളില്‍ വരുന്നതെന്നു ശിശുക്ഷേമ സമിതി കണ്ടെത്തിയിരുന്നു. പിന്നോക്ക മേഖലകളില്‍ തലേ ദിവസം ഉച്ചയ്‌ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്ന കുട്ടിക്ക് അടുത്ത ദിവസം ഉച്ചയ്ക്കു സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം മാത്രമാണ് ഏക ആശ്രയം. ഇതു കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരം കുട്ടികള്‍ക്കു വേണ്ടിയാണു മധുരം പ്രഭാതം പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, സുമനസ്സുകള്‍ എന്നിവരുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളായ 1581 കുട്ടികളെ അതാത് സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസ ഉപഡയരക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മാരുടെയും അടിയന്തര യോഗം മെയ് എട്ടിന് കളക്ടറേറ്റില്‍ ചേരും.യോഗത്തില്‍ നൂണ്‍ ഫീഡിങ്ങ് സൂപ്പര്‍വൈസര്‍ വിശ്വനാഥ്, ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, കലക്ടേഴ്‌സ് ഇന്‍ന്റേണ്‍ ശ്രീഖ, തണല്‍ കോഡിനേറ്റര്‍ ബി വൈശാഖ് സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News