2018 May 14 Monday

വിവിധ തസ്തികകളില്‍ ഒഴിവുകള്‍; ആണവോര്‍ജ വകുപ്പില്‍ 36 അവസരങ്ങള്‍

 

ആറ്റോമിക് എനര്‍ജി വകുപ്പിനു കീഴിലെ ഡയരക്ടറേറ്റ് ഓഫ് കണ്‍സ്ട്രക്ഷന്‍, സര്‍വിസസ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്‌മെന്റ് എന്നിവയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ തസ്തികകളിലായി 36 ഒഴിവുകളാണുള്ളത്.
സയന്റിഫിക് അസിസ്റ്റന്റ് (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്), ടെക്‌നീഷ്യന്‍ (പ്ലംബിങ്, കാര്‍പെന്ററി, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂനിക്കേഷന്‍ ടെക്‌നോളജി, സിസ്റ്റം മെയിന്റനന്‍സ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍), അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തികകളിലായാണ് 36 ഒഴിവുകളുള്ളത്.
സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫിസര്‍ തസ്തികകള്‍ക്ക് 150 രൂപ, അപ്പര്‍, ഡിവിഷന്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.
www.dcscm.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള യോഗ്യത, മറ്റു വിശദവിവരങ്ങള്‍ എന്നിവയ്ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂണ്‍ 04.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.