2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിവാഹ വാഗ്ദാനം നല്‍കി പരിശീലകന്‍ പീഡിപ്പിച്ചതായി ഷൂട്ടിങ് താരം

ന്യൂഡല്‍ഹി: ലഹരി വസ്തു കലര്‍ത്തിയ പാനിയം നല്‍കി ബോധം കെടുത്തി പരിശീലകന്‍ തന്നെ പീഡിപ്പിച്ചതായി അന്താരാഷ്ട്ര ഷൂട്ടിങ് താരത്തിന്റെ ആരോപണം. ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവും സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കോച്ചുമായ മുന്‍ ദേശീയ താരത്തിനെതിരേയാണു ദേശീയ ഷൂട്ടിങ് താരം ആരോപണം ഉന്നയിച്ചത്.
പരിശീലകനെതിരേ ഡല്‍ഹി ചാണക്യപുരി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസായതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതു പൊലിസ് തന്നെയാണെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യാ പ്രതിനിധികള്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി പരിചയത്തിലുള്ള കോച്ച് തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞിരുന്നു.
തുടര്‍ന്നു തന്റെ കോച്ചായും ഇയാള്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ മാസം 12ന് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോയതായി പൊലിസ് അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.