2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിവാഹവേദിയില്‍ നിന്ന് കാരുണ്യഹസ്തം

ചെറുവത്തൂര്‍: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി വിവാഹവേദിയില്‍ നിന്നും കാരുണ്യഹസ്തം. ചെറുവത്തൂര്‍ വെങ്ങാട്ടെ ലിനേഷും സബിതയും തമ്മിലുള്ള വിവാഹവേദിയിലാണ് ജീവകാരുണ്യത്തിന്റെ നന്മ നിറഞ്ഞത്. 

മുഴക്കോം കിഴക്കേക്കരയിലെ ഗീതയുടെ ഒരു വയസുള്ള മകള്‍ ശ്രീലക്ഷ്മി ചികിത്സാസഹായം തേടുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ലിനേഷ് ഉള്‍പ്പെടുന്ന വെങ്ങാട്ട് വാട്‌സ് ആപ് ഗ്രൂപ്പില്‍ എത്തുന്നത്. കുഞ്ഞിനെ സഹായിക്കാന്‍ ഗ്രൂപ്പിലുള്ള എല്ലാവരും തീരുമാനമെടുത്തു.
നല്ലൊരു തുക സമാഹരിക്കാനും സാധിച്ചു. ഇതിനിടയിലാണ് ഇന്നലെ നടന്ന ലിനേഷിന്റെ വിവാഹവേദിയില്‍ നിന്നും നവവധൂവരന്മാര്‍ തുക കൈമാറട്ടെ എന്ന ആശയം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ഗ്രൂപ്പംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗീതയും കുഞ്ഞുമെത്തി സഹായം സ്വീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.