2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വിവാഹമോചനം നേടിയാലും സ്ത്രീക്ക് നിയമ സംരക്ഷണം ലഭിക്കും: ഹൈക്കോടതി

കൊച്ചി: വിവാഹമോചനം നേടിയാലും സ്ത്രീകള്‍ക്കു ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുമെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് നിരുപാധികം സമ്മതിച്ചുവെന്നതുകൊണ്ട് ഭാര്യ സംതൃപ്തിയോടെയാണ് വിവാഹമോചനത്തിന് അനുമതി നല്‍കിയതെന്ന് അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി മൂലമോ സമ്മതിച്ചതാകാം. ജീവനാംശമോ ആഭരണമോ ആവശ്യപ്പെടാതെ വിവാഹ മോചനത്തിന് സ്ത്രീ സമ്മതിച്ചത് പൊതുനയത്തിന് എതിരാണ്. അവര്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആവശ്യങ്ങള്‍ ഉന്നയിക്കാം. വിവാഹമോചിതയായാലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണത്തിന് സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനാംശവും പണവും സ്വര്‍ണ്ണവും ലഭിക്കാന്‍ വിവാഹമോചിതയ്ക്ക് അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. വിവാഹ ബന്ധം എന്നത് വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രമുള്ളതല്ല. സ്ത്രീകള്‍ പോകുന്ന സ്ഥലങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ വരും. ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയ ശേഷം ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ തിരികെ ലഭിക്കാന്‍ മുന്‍ ഭാര്യ നല്‍കിയ ഹരജി കീഴ്‌ക്കോടതി അനുവദിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ബിപിന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News