2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിവാഹപരസ്യത്തിന്റെ മറവില്‍ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

പേരൂര്‍ക്കട: പത്രങ്ങളിലെ വിവാഹപരസ്യം കണ്ട് വരന്റെയോ വധുവിന്റെയോ ബന്ധുവാണെന്ന് പറഞ്ഞ് തട്ടിപ്പുനടത്തുന്നയാള്‍ അറസ്റ്റില്‍. ആലപ്പുഴ തുരുത്തുംമൂലഭാഗം പുതുപ്പറമ്പ് ഹൗസില്‍ ബിനോയിയാണ് അറസ്റ്റിലായത്.
പയ്യന്റെ അച്ഛനാണെന്നു പരിചയപ്പെടുത്തി കുടപ്പനക്കുന്ന് സ്വദേശിനിയെ പെണ്ണു കാണാന്‍ വന്ന ഇയാള്‍ അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന്  നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.