2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിവാഹം ഉറപ്പിച്ച് തിരിച്ചതു മരണത്തിലേക്ക്

മട്ടന്നൂര്‍: ബിനീഷും സംഘവും വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്. അപകട വാര്‍ത്ത കേട്ട് വിശ്വസിക്കാന്‍ കഴിയാതെയാണു മട്ടന്നൂര്‍ ഉണര്‍ന്നത്. ചാവശ്ശേരിയിലെ സംഘം സഞ്ചരിച്ച ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ-തിരുവനനന്തപുരം ദേശീയപാതയില്‍ മാരാരിക്കുളത്തിനു സമീപമായിരുന്നു അപകടം. മട്ടന്നൂര്‍ തെരൂരിലെ വി.കെ ബിനനീഷ് (29), ബന്ധുക്കളായ ചാവശ്ശേരി പറമ്പിലെ ഒ. പ്രസന്ന (48), കുറുങ്കളത്തെ വിജയകുമാര്‍ (30) എന്നിവരാണ് മരിച്ചത്.
ലോറി ഡ്രൈവറായ ബിനനീഷിന്റെ കുടുംബത്തില്‍പ്പെട്ട ഒരാള്‍ മുഖേനയാണു രണ്ടുമാസം മുന്‍പ് തിരുവനന്തപുരത്തെ യുവതിയുമായി ബിനീഷിന്റെ വിവാഹം ആലോചിച്ചത്. തുടര്‍ന്നു ബുധനാഴ്ച ഉച്ചയ്ക്കാണ് ബിനനീഷടങ്ങിയ 14 അംഗ സംഘം തിരുവനനന്തപുരത്തേക്കു യാത്ര തിരിച്ചത്.
മെയ് 30നു വിവാഹം നനിശ്ചയിച്ച് തിരിച്ചുവരവെയാണ് കുടുംബത്തെയും നാടിെനയും ഞെട്ടിച്ച അപകടം. ബന്ധുക്കളായ മൂന്നുപേരുടെ ദാരുണാന്ത്യം അറിഞ്ഞത് മുതല്‍ കണ്ണീരിലാണു മട്ടന്നൂരും പരിസരവും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.