2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിവാദങ്ങള്‍ക്ക് വിട നല്‍കി സുധാകര വിജയം

അമ്പലപ്പുഴ: വിജയത്തില്‍ മാത്രം വിവാദമില്ല. ഇത് സുധാകരവിജയം. ഹാട്രിക് മത്സരത്തിനിറങ്ങിയ സുധാകരന് അമ്പലപ്പുഴയിലെ വോട്ടര്‍മാര്‍ നല്‍കിയത് പാല്‍പ്പായസത്തേക്കാള്‍ മാധുര്യമേറിയ വിജയം. 

അടിയൊഴുക്കളില്‍ നേരിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ഈ വിജയം ഇരട്ടിമധുരമായി മാറി.
മന്ത്രിയായി തിളങ്ങിയശേഷം 2011 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ 16580 വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്. ഇത്തവണ ഇത് 22621 വോട്ടായി വര്‍ദ്ധിച്ചു. മണ്ഡലത്തിലെ എല്ലാ മേഖലയിലും വ്യക്തമായ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്. ന്യൂനപക്ഷവോട്ടില്‍ കണ്ണുനട്ട് വിജയപ്രതീക്ഷയര്‍പ്പിച്ചിരുന്ന യു.ഡി.എഫിന് ഈ വിജയം കനത്ത തിരിച്ചടിയാണ്.
മാത്രമല്ല ന്യൂനപക്ഷങ്ങളുടെ ഗണ്യമായ വോട്ട് സുധാകരന് ലഭിക്കുകയും ചെയ്തു.ഇത് വലതുമുന്നണിയെ ഞെട്ടിച്ചു കളഞ്ഞു.
മണ്ഡലത്തില്‍ വീറുറ്റ പ്രചരണമാണ് യു.ഡി.എഫ് ഇത്തവണ കാഴ്ചവെച്ചത്.അതിനാല്‍ തന്നെ ഷേക്ക് പി ഹാരിസ് നേരിയ വിജം പ്രതീക്ഷിരുന്നു.എന്നാല്‍ സുധാകരന്റെ കനത്ത ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു കളഞ്ഞു. വിവിധ കോണുകളില്‍ നിന്നുളള എതിര്‍പ്പുകള്‍ക്കിടയിലാണ് സുധാകരന്‍ മൂന്നാമതും വിജയം നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.