2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വില്ലേജ് ഓഫിസര്‍ക്കെതിരേ വനം വന്യജീവി വകുപ്പ് കേസെടുത്തു

 

ചങ്ങരംകുളം: ആലങ്കോട് വില്ലേജിലെ മരംവെട്ട് കേസില്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ വനം വന്യജീവി വകുപ്പ് കേസെടുത്തു. പക്ഷി സംരക്ഷണ വിഭാഗമാണ് പക്ഷികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും പക്ഷികള്‍ ചാകുന്ന തരത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തതിന് വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. പ്രദേശത്ത് നിന്ന് കിട്ടിയ കൊറ്റികളെയും എരണ്ടകളെയും വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ പരിശോധന നടത്തി വനം വകുപ്പ് കോടതിയില്‍ ഹാജരാക്കി.
ചത്ത പക്ഷികളെ കുഴിച്ച് മൂടാനും ജീവനുള്ളവയെ സംരക്ഷിക്കാനും വനം വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. വില്ലേജ് ഓഫിസറെ ചോദ്യം ചെയ്തതിന് ശേഷമെ സംഭവത്തില്‍ ഉത്തരവാദികളായ സഹായികള്‍ക്കെതിരേ കേസെടുക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലങ്കോട് വില്ലേജിന് മുന്നില്‍ കൂടുകൂട്ടിയ പക്ഷികളുടെ വിസര്‍ജ്ജ്യം വില്ലേജിലെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന് നേരത്തെ വ്യാപക പരാതികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അധികൃതരുടെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ മരച്ചില്ലകള്‍ മുറിച്ചുമാറ്റുകയും നൂറുകണക്കിന് പക്ഷിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തിരുന്നു. വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പക്ഷിസ്‌നേഹികളും രഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സംഭവങ്ങള്‍ വാര്‍ത്തയായതോടെ വനം വന്യജീവി സംരക്ഷണ വിഭാഗം സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും വിഷയത്തില്‍ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.