2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

വിലവര്‍ധനവ്; സര്‍ക്കാര്‍ ഇടപെടണം

വര്‍ധിച്ചു വരുന്ന അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടണം. പച്ചക്കറികളുടെ വില വന്‍തോതിലാണ് കൂടികൊണ്ടിരിക്കുന്നത്. പുതിയ സര്‍ക്കാറിന്‍െ മേല്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്ന് കൊണ്ടിരിക്കുന്നത്. സാധാരണ എല്ലാറമദാന്‍ മാസങ്ങളിലും റമദാന്‍ ചന്തകള്‍ എല്ലാ നാട്ടിലും നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള ചന്തകള്‍ ഒന്നും തന്നെ എവിടെയും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരുകാലത്ത് അവശ്യവസ്തുക്കളുടെ വില ഉയരുമ്പോള്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്ന മാവേലിസ്റ്റോറുകളും, നന്മ സ്റ്റോറുകളും ഇന്ന് വെറും കാഴ്ച്ച വസ്തുക്കള്‍ മാത്രമായി മാറിയിരിക്കുകയാണ്. തക്കാളി ഇന്ന് സാധാരണക്കാരന് മോഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരു വസ്തുവായി മാറിയിരിക്കുകയാണ്.
ഒരുവശത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സാധാരണക്കാരന് ഇരുട്ടടിയായികൊണ്ട് പച്ചക്കറികളുടെയും വിലവര്‍ധിക്കുന്നത്. അതിനാല്‍തന്നെ സര്‍ക്കാറിന്‍െ ഭാഗത്ത് നിന്നും വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

സാലിഹ്, വാഴക്കാട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.