2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വിരിഞ്ഞിറങ്ങും രാജാവിന്റെ മക്കള്‍

കൊട്ടിയൂരില്‍ രാജവെമ്പാലയുടെ മുട്ടകള്‍ ഒരാഴ്ചക്കകം വിരിഞ്ഞേക്കും

കൊട്ടിയൂര്‍: വെങ്ങലോടിയില്‍ കണ്ടെത്തിയ രാജവെമ്പാലയുടെ മുട്ടകള്‍ ഒരാഴ്ചയ്ക്കകം വിരിഞ്ഞേക്കും. ഇത് രണ്ടാം തവണയാണ് കൊട്ടിയൂര്‍ മേഖലയില്‍ രാജവെമ്പാലയുടെ മുട്ടകള്‍ വനം വകുപ്പ് വിരിയിച്ചെടുക്കുന്നത്. കഴിഞ്ഞ മെയ് നാലിനാണ് വെങ്ങലോടിയിലെ കുറ്റിമാക്കല്‍ ചാക്കോയുടെ കൃഷിയിടത്തില്‍ മുട്ടകള്‍ കണ്ടെത്തിയത്. വനംവകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റാപ്പിഡ് റെസ്‌പോള്‍സ് ടീം അംഗം റിയാസ് മാങ്ങാട് സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി വനത്തില്‍ വിട്ടയക്കുകയും മുട്ടകള്‍ കരിയില ഉപയോഗിച്ച് മൂടി കൊതുകുവല ഉപയോഗിച്ച് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു മാസമായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു മുട്ടകള്‍. കഴിഞ്ഞ ദിവസം റിയാസ് മാങ്ങാട് സ്ഥലത്തെത്തി മുട്ടകള്‍ നിരീക്ഷിക്കുകയും മുട്ടകള്‍ വിരിയാനുള്ള ചൂട് നിലനിര്‍ത്തുന്നതിനായി വീണ്ടും കരിയിലകള്‍ കൊണ്ട് മൂടുകയും ചെയ്തു. ഒരാഴ്ചയ്ക്കകം മുട്ടകള്‍ വിരിയുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. നാഗരാജ സന്തതികളുടെ രാജകീയ പിറവി കാത്തിരിക്കുന്നതിന്റെ ആകാംഷയിലാണ് വനപാലകര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.