2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

വിരണ്ടോടിയ പോത്തിടിച്ച് ബൈക്കില്‍നിന്നു വീണ യുവ ഡോക്ടര്‍ ദേഹത്തു കാര്‍ കയറി മരിച്ചു

 

കോഴിക്കോട്: പന്തീരങ്കാവ് ബൈപാസിലുണ്ടായ റോഡപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്പിയുടെ മകനാണ്.

പന്തീരങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടുപോകുകയായിരുന്ന പൊത്ത് വിരണ്ട് ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഡോക്ടറുടെ ദേഹത്ത് എതിരേ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.