2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിയറ്റ്‌നാമീസ് യുവതിയെ മോചിപ്പിക്കാന്‍ തീരുമാനം

കോലാലംപൂര്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിയറ്റ്‌നാമീസ് യുവതിയെ മോചിപ്പിക്കാന്‍ തീരുമാനം. കേസില്‍ മലേഷ്യയില്‍ അറസ്റ്റിലായ ദോന്‍ തി ഹുവോങ്(30) അടുത്തമാസം നാലിനു മോചിതയാവുമെന്ന് അവരുടെ അഭിഭാഷകനാണ് അറിയിച്ചത്.
ഹുവോങ്ങിനെതിരായ കൊലക്കുറ്റം ഈമാസമാദ്യം കോടതി നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവരെ മോചിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ അനുസരിച്ച് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍, ശിക്ഷാകാലവധി മൂന്നിലൊന്നായി വരെ വെട്ടിച്ചുരുക്കാന്‍ മലേഷ്യന്‍ നിയമം അനുവദിക്കുന്നതിനാലാണ് ശിക്ഷ ഇളവ്‌ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മെയ് നാലിന് അവര്‍ പുറത്തുവരുമെന്ന് അഭിഭാഷകന്‍ സലീം ബഷീര്‍ അറിയിച്ചു.

കേസിലെ കൂട്ടുപ്രതി ഇന്തോനേഷ്യന്‍ സ്വദേശിനി സിതി ആസിയയെ കഴിഞ്ഞമാസം കോലാലംപൂര്‍ കോടതി വെറുതെവിട്ടിരുന്നു. 2017 ഫെബ്രുവരിയിലാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. മക്കാവു ദ്വീപിലേക്കുള്ള യാത്രയ്ക്കായി കോലാലംപൂര്‍ വിമാനത്താവളത്തില്‍ ഇരിക്കവെ കിം ജോങ് നാമിന്റെ മുഖത്തേക്കു വിഷപ്പുക സ്‌പ്രേചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കേസ്. സ്േ്രപ മുഖത്ത് കൊണ്ട് 20 മിനിറ്റ് കൊണ്ട് നാം മരിച്ചിരുന്നു. വിചാരണയ്ക്കിടെ കൊലപാതക ആരോപണം ഇവര്‍ നിഷേധിച്ചിരുന്നു. രണ്ടുസ്ത്രീകള്‍ നാമിന്റെ മുഖത്ത് ബലംപ്രയോഗിച്ച് എന്തോ പുരട്ടുന്നതായി വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്. എന്നാല്‍, ചാനലിന്റെ കുസൃതി പരിപാടിയുടെ ഭാഗമായുള്ള നടപടിയായിരുന്നു അതെന്നും കൊലപാതകശ്രമം ആയിരുന്നില്ലെന്നുമാണ് ആസിയയും ഹുവാങ്ങും വാദിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News